മമ്മൂട്ടി ചിത്രം കറുത്തവരെ അപമാനിച്ചു-അരുന്ധതി റോയ് 

വിവാദ പ്രസ്താവനകള്‍ നടത്തി ആക്ടിവിസം ഉയര്‍ത്തിക്കാട്ടിയ എഴുത്തുകാരിയാണ് ബുക്കര്‍പ്രൈസ് ജേതാവ് കൂടിയായ അരുന്ധതി റോയ്. കാശ്മീര്‍ മുതല്‍ നരേന്ദ്ര മോദി വരെയുള്ള വിഷയങ്ങളില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള അരുന്ധതിയുടെ പുതിയ ഇര മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.
മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലെ സംഘട്ടന രംഗങ്ങളില്‍ കറുത്തവരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മമ്മൂട്ടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് അരുന്ധതി ഉന്നയിക്കുന്നത്. എഴുത്തുകാരിക്കെതിരേ വ്യാപക പ്രതിഷേധവുമായി മമ്മൂട്ടി ആരാധകരും രംഗത്തെത്തി കഴിഞ്ഞു.
ഇരുണ്ട ചര്‍മ്മത്തിന്റെ പേരില്‍ ഉത്തരേന്ത്യക്കാരാല്‍ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാര്‍ അതേ കാരണത്താല്‍ തന്നെ ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിക്കുന്നു. എന്നു അരുന്ധതി പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കന്‍ വംശജരും തമ്മിലുള്ള ആക്ഷന്‍ രംഗം ചൂണ്ടിയാണ് അരുന്ധതി റോയിയുടെ വിമര്‍ശനം.
ക്രൂര•ാരും വിഡ്ഡികളുമായാണ് ചിത്രത്തില്‍ കറുത്തവര്‍ഗക്കാരെ കാണിച്ചിരിക്കുന്നതെന്ന് അരുന്ധതി റോയ് പറഞ്ഞു. ഇത് തെറ്റായ നടപടിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇല്ലാത്ത ഒരു വിഭാഗമാണ് ആഫ്രിക്കന്‍ വംശജര്‍. പുരോഗമന കേരളത്തില്‍ വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം കറുത്തവരെ ഇറക്കുമതി ചെയ്യുകയാണുണ്ടായതെന്നും അരുന്ധതി റോയ് അഭിമുഖത്തില്‍ വ്യക്തമാക്കി.
പുരോഗമന കേരളത്തില്‍ നിന്നുള്ള 'അബ്രഹാമിന്റെ സന്തതികള്‍ ' എന്നൊരു ചിത്രം ഈയിടെ കാണാനിടയായി. വിഡ്ഡികളും ക്രൂര•ാരുമായ അതിലെ കുറ്റവാളികളായ വില്ല•ാര്‍ കറുത്ത ആഫ്രിക്കക്കാരാണ്. കേരളത്തില്‍ ആഫ്രിക്കന്‍ വിഭാഗക്കാര്‍ ഇല്ലായെന്നിരിക്കെ, വംശീയത പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം അവരെ ഈ ചിത്രത്തില്‍ കൊണ്ടുവന്നിരിക്കുകയാണ് അരുന്ധതി കുറ്റപ്പെടുത്തി.

Latest News