ആഘോഷമായി ഡി.എസ്.എ ടൂർണമെന്റ്

അഹ്മദ് അൽഗുസൈബി ജഴ്‌സി പ്രകാശനം ചെയ്യുന്നു.
സീനിയേഴ്‌സ് ചാമ്പ്യന്മാരായ ബി.എ.ടി
സൂപ്പർ സീനിയേഴ്‌സ് ചാമ്പ്യന്മാരായ ബ്ലാസ്റ്റേഴ്‌സ്.

ദമാം സോക്കർ അക്കാദമിയുടെ നാലാം സീസൺ ഇൻഹൗസ് ടൂർണമെന്റ് അൽഖോബാറിലെ അൽഗുസൈബി ഗ്രൗണ്ടിൽ ആഘോഷമായി അരങ്ങേറി. ജൂനിയർ, സീനിയർ, സൂപ്പർ സീനിയേഴ്‌സ് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറിയത്. മൂന്നാഴ്ചയിലേറെ നീണ്ട ടൂർണമെന്റിൽ കെ.എൽ.ടി, ബി.എ.ടി, ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ചാമ്പ്യന്മാരായി. 
ജൂനിയർ ഫൈനലിൽ ശമീർ സലീം, സെയ്ദ് എം. അയാൻ എന്നിവർ കെ.എൽ.ടിക്കു വേണ്ടി സ്‌കോർ ചെയ്തു. 


ബി.എ.ടിയെ അവർ 3-0 ന് തോൽപിച്ചു. സീനിയർ വിഭാഗത്തിൽ ബി.എ.ടി ഷൂട്ടൗട്ടിൽ ആർ.ടി.എസിനെ തോൽപിച്ചു. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായിരുന്നു. സൂപ്പർ സീനിയേഴ്‌സിൽ ബ്ലാസ്റ്റേഴ്‌സ് 8-3 ന് സൂപ്പർ കിംഗ്‌സിനെ തകർത്തു. ബിനു നാലു ഗോളടിച്ചു. രണ്ടു മത്സരങ്ങളിൽ എട്ടു ഗോളാണ് ബിനു നേടിയത്. 
അദീൽ അജയ് (സീനിയേഴ്‌സ്), സെയ്ദ് എം. അയാൻ (ജൂനിയേഴ്‌സ്) എന്നിവർ ടോപ്‌സ്‌കോറർമാരായി. നെഹാൻ ശാഖിബും (ജൂനിയേഴ്‌സ്) ടെവിൻ രാജുമാണ് (സീനിയേഴ്‌സ്) മികച്ച കളിക്കാർ. കാർത്തികേയൻ റെഡ്ഡി ട്രയ്‌നി ഓഫ് ദ മൻത് ആയി തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ ട്രയ്‌നിംഗ് ദിനത്തിലും ഗ്രൗണ്ടിലെത്തിയ ഹരീഷ്, വി്ഷ്ണുവർമ എന്നിവരുടെ മാതാവ് അമുദ ജയമണിക്ക് തൻവീർ ഉപഹാരം സമ്മാനിച്ചു. സുഹൈൽ ചടങ്ങ് നിയന്ത്രിച്ചു. 


മാർച്ച് പാസ്‌റ്റോടെയും ഇന്ത്യ, സൗദി ദേശീയ ഗാനങ്ങളാലപിച്ചുമാണ് ചടങ്ങ് ആരംഭിച്ചത്. സലീം അബു സ്വാഗതം പറഞ്ഞു. ഡോ. ശാഫി സംസാരിച്ചു. സി.ബി.എസ്.ഇ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ജിദ്ദ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
ക്യാപ്റ്റൻ മാത്യു എബ്രഹാമിന് നൽകി അഹ്മദ് അൽഗുസൈബി പുതിയ സീസണിലെ ജഴ്‌സി പ്രകാശനം ചെയ്തു. 

Latest News