തട്ടും പുറത്ത് അച്യൂതന് ഗള്‍ഫില്‍ മികച്ച പ്രതികരണം  

തട്ടും പുറത്ത് അച്യുതനായി കുഞ്ചാക്കോ ബോബന്‍ എത്തിയത് കേരളത്തിലെ പ്രദര്‍ശന ശാലകളെ പ്രകമ്പനം കൊള്ളിച്ചത് ഇക്കഴിഞ്ഞ ഡിസംബര്‍ 22ന്. ഇന്നലം ഗള്‍ഫ് രാജ്യങ്ങളിലും അച്യുതനെത്തി. ഗള്‍ഫില്‍ അറുപത് സ്‌ക്രീനുകളിലാണ് ഇന്ന് മുതല്‍ ചിത്രം പ്രദര്‍ശിപ്പിച്ചു വരുന്നത്. യു.എ.ഇയില്‍ 33, ഒമാനില്‍ ഒമ്പത്, കുവൈത്തില്‍ നാല്, ബഹ്‌റൈനില്‍ അഞ്ച് എന്നിവയുള്‍പ്പെടെയാണ് അറുപത് സ്‌ക്രീനുകള്‍. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിക്കും ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് - എം.സിന്ധുരാജ് ടീം ഒരുക്കുന്ന ചിത്രമാണ് 'തട്ടും പുറത്ത് അച്യൂതന്‍'.
ചേലപ്രം ഗ്രാമത്തില്‍ പ്രശസ്തമായ ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട  എല്ലാ കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായ ചെറുപ്പക്കാരനാണ് അച്യുതന്‍.മാര്‍ക്കറ്റിലെ പച്ചക്കറി കടയില്‍ അക്കൗണ്ടന്റായി ജോലിയുമുണ്ട് അച്യൂതന്. അമ്മയില്ലാത്ത അച്യൂതന്  അച്ഛനാണ് എല്ലാം. അമ്പലവാസിയായ അച്യൂതന്  ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന സംഭവങ്ങളാണ് പ്രമേയം. അച്യുതന്‍ ഏങ്ങനെയാണ് തട്ടും പുറത്ത് എത്തിയത് എന്നാണ് സിനിമ പറയുന്നത്. എന്നാല്‍ തട്ടുംപുറത്ത് എത്തുന്ന  അച്യുതന്‍ കള്ളനല്ല, അച്യുതന്‍ തട്ടുംപുറത്ത് എത്താനുള്ള കാരണവും, തുടര്‍ന്നുള്ള സംഭവങ്ങളുമാണ്  സിനിമ.
കുഞ്ചാക്കോ ബോബന്‍ അച്യൂതനനായും,ശ്രവണ ജയലക്ഷ്മിയായും അഭിനയിക്കുന്നു. കലാഭവന്‍ ഷാജോണ്‍ , സന്തോഷ് കിഴാറ്റൂര്‍, താരാ കല്യാണ്‍, സേതുലക്ഷ്മി,അനില്‍ മുരളി ,ഇര്‍ഷാദ്, അഞ്ജലി കൃഷ്ണ ,ബിജു സോപാനം, ജയശങ്കര്‍,ജോണി ആന്റണി, സുബീഷ് സുധി, വീണ നായര്‍, സീമാ ജി. നായര്‍, പ്രസാദ് മുഹമ്മ, മാസ്റ്റര്‍ ആദിഷ് പ്രവീണ്‍ തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നു. 
സംഭാഷണം എം. സിന്ധുരാജും, ഛായാഗ്രഹണം റോബി വര്‍ഗ്ഗിസ് രാജും, ഗാനരചന അനില്‍ പനച്ചൂരാനും, ബീയാര്‍ പ്രസാദും ,സംഗീതം  ദീപാങ്കുരനും, കല സംവിധാനം അജയ് മങ്ങാടും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലിയും നിര്‍വ്വഹിക്കുന്നു. 
സംവിധായകരായ അനില്‍ ബാബുമാരിലെ ബാബുവിന്റെ മകളാണ് ശ്രവണ. അക്കു അക്ബറിനൊപ്പം മഴത്തുള്ളികിലുക്കം ഒരുക്കിയ എബി ജോസിന്റെ മകന്‍ അനില്‍ എബ്രാഹാമാണ് അസോസിയേറ്റ് ഡയറ്കടര്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് അസോസിയേറ്റ് ഡയറകടറന്‍മാരില്‍ മറ്റൊരാള്‍. സെവന്‍ ആര്‍ട്‌സ് മോഹനന്റെ മകന്‍ വിഷ്ണു എം. മോഹന്‍ അസിസ്റ്റന്റ് ഡയറകറായി പ്രവര്‍ത്തിക്കുന്നു. നായിക ശ്രവണയുടെ സഹോദരന്‍ ദര്‍ശന്‍ ടി. എന്‍ ക്യാമറാ അസിസ്റ്റന്റാണ്. ഷെബിന്‍ ബക്കറാണ് സിനിമ നിര്‍മ്മിക്കുന്നത്.

Latest News