ദുബായ്- യു.എ.ഇയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഇന്ത്യക്കാരുടെ സംഗമത്തിന്റെ മുഖ്യസംഘാടകനായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ പ്രഥമ സന്ദര്‍ശനമാണിത്. തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ് ഇന്ത്യക്കാരെ കാണാന്‍ രാഹുല്‍ എത്തുന്നത്. വിദേശ ഇന്ത്യക്കാരുമായി സംവദിക്കാന്‍ മറ്റു രാജ്യങ്ങളും രാഹുല്‍ സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ നടത്താനിരുന്ന പര്യടനം നീട്ടിവെച്ചതായിരുന്നു.
ജനുവരി 11, 12 തീയതികളിലാണ് അദ്ദേഹത്തിന്റെ യു.എ.ഇ സന്ദര്‍ശനം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന സംഗമത്തില്‍ 40,000 പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എ.ഐ.സി.സി.യുടെ നിര്‍ദേശപ്രകാരമാണ് സംഘടനകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ക്കുമായി ഉമ്മന്‍ചാണ്ടിയുടെ വരവ്. ബുധനാഴ്ച വൈകീട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അദ്ദേഹം സംസാരിക്കും.
മലയാളം ന്യൂസ് വാര്‍ത്തകളും അപ്‌ഡേറ്റുകളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം വിജയമാക്കാന്‍ കേരളത്തില്‍നിന്നു മറ്റു നേതാക്കളും എത്തുന്നുണ്ട്. കെപിസിസി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തൃശുര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ തുടങ്ങിയവര്‍ അടുത്ത ദിവസങ്ങളില്‍ എത്തും.






