Sorry, you need to enable JavaScript to visit this website.

വിമര്‍ശകര്‍ക്ക് മറുപടി: ഫാസില്‍  ചിത്രത്തില്‍ വീണ്ടും ഫഹദ് 

നീണ്ട ഇടവേളക്ക് ശേഷം ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വീണ്ടും നായകനായെത്തുന്നു. ചിത്രത്തിന്റെ സംവിധാനം ദിലീഷ് പോത്തനാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തികരിച്ചു വരുന്നതായി ഫാസില്‍ പറഞ്ഞു.
2002 ഏപ്രില്‍ 12ന് പുറത്തിറങ്ങിയ ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ വെള്ളിത്തിരയിലെത്തുന്നത്. പിന്നിട് നിരവധി ചിത്രങ്ങളിലൂടെ ഫഹദ് തന്റെ കഴിവ് തെളിയിച്ചു.
ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്.
നിലവിന്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും. പ്രഥ്വിരാജിന്റെ സിനിമയിലുമാണ് ഇപ്പോള്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Latest News