എന്റെ ഉമ്മാന്റെ പേര് 21ന് തിയേറ്ററുകളില്‍ 

ടോവിനോ തോമസ്, ഉര്‍വശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്റെ ഉമ്മാന്റെ  പേര്' ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. ഹമീദ് എന്ന കച്ചവടക്കാരനായി ടോവിനോ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പുതുമുഖം സായി പ്രിയയാണ് നായിക. ആന്റോ  ജോസഫ് ഫിലിം കമ്പനിയും, അല്‍ തരി മൂവിസിന്റെയും  ബാനറില്‍ ആന്റോ ജോസഫും, സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ശരത് ആര്‍ നാഥും  ജോസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജോര്‍ഡി പ്ലാന്നേല്‍ ക്ലോസയാണ്. എഡിറ്റി0ഗ് മഹേഷ് നാരായണനും, സംഗീതം ഗോപി സുന്ദറുമാണ് നിര്‍വഹിക്കുന്നത്. 

Latest News