രാജകീയ വിവാഹത്തിന് ക്ഷണം  ലാലേട്ടന് മാത്രം 

ലോകത്തിലെ ഏറ്റവും വലിയ ധനിക•ാരില്‍ ഒരാള്‍ ആണ് മുകേഷ് അംബാനി. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അംബാനിയുടെ മകളുടെ വിവാഹ വിശേഷമാണ്. വിവാഹത്തിന് ക്ഷണം കിട്ടിയവര്‍ വളരെ ചുരുക്കം ആളുകളേയുള്ളൂ. അവരെല്ലാവരും ധനികരും സ്വന്തം മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരുമാണ്. അതില്‍ ഒരു മലയാള നടനുണ്ട്.
മറ്റാരുമല്ല, മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണ് ആ താരം. കേരളത്തില്‍ നിന്ന് ക്ഷണം കിട്ടിയത് മോഹന്‍ലാലിന് മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. അഭിനയ മികവ് കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച മോഹന്‍ലാലിന് ബിസിനസ്സ് രംഗത്തും ഇത്രയധികം ആരാധകരുണ്ട് എന്നതാണ് സത്യം.  എന്തായാലും മൂന്ന് ലക്ഷം രൂപയുടെ വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കിയ രാജകീയ വിവാഹം മുന്‍പോലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിഥികള്‍ക്ക് വരാനായി മാത്രം നൂറു കണക്കിന് വിമാനങ്ങള്‍ ഒരുക്കിയിരുന്നു. ക്ഷണം കിട്ടിയെങ്കിലും മോഹന്‍ലാല്‍ പോയില്ല. അഭിനയജീവിതത്തില്‍ തിരക്കുകളുണ്ടെന്ന് മുകേഷ് അബാനിയെ അറിയിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest News