രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിന്റെ ന്യൂബോള്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ കേരളം വീണ്ടും കൂപ്പുകുത്തി. കുല്‍ദീപ് സെന്നിന്റെയും (5-3-11-2) അവേ
ശ് ഖാന്റെയും (4-2-10-2) കിടിലന്‍ പെയ്‌സാക്രമണത്തിനു മുന്നില്‍ എട്ട് റണ്‍സെടുക്കുമ്പോഴേക്കും കേരളത്തിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ സചിന്‍ ബേബിയും (20 നോട്ടൗട്ട്) വെറ്ററന്‍ ബാറ്റ്‌സ്മാന്‍ വി.എ. ജഗദീഷും (9 നോട്ടൗട്ട്) രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ കേരളത്തെ നാലിന് 38 റണ്‍സിലെത്തിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 63 ന് കേരളം ഔട്ടായിരുന്നു. മധ്യപ്രദേശിനെ ബാറ്റ് ചെയ്യിക്കാന്‍ കേരളം ഇനിയും 227 റണ്‍സ് നേടണം.
രണ്ടാം ദിനം രണ്ടിന് 161 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച മധ്യപ്രദേശ് 328 ന് ഓളൗട്ടായി. സ്പിന്നര്‍ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് (39.5-7-120-4) ജന്മനാടിനെതിരെ തിളങ്ങിയത്. സന്ദീപ് വാര്യര്‍ക്കും ബെയ്‌സില്‍ തമ്പിക്കും രണ്ടു വീതം വിക്കറ്റ് കിട്ടി.