Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വിദേശികളുടെ ഉടമസ്ഥതയിലുള്ള ഭൂമി കൈമാറാന്‍ നിര്‍ദേശം

മസ്‌കത്ത് - വിദേശികള്‍ക്ക് ഭൂമിയും കെട്ടിടവും കൈവശം വെക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയ പ്രദേശങ്ങളിലെ വസ്തുക്കള്‍ ഉടന്‍ സ്വദേശികള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഹിക മന്ത്രാലയം. 2020 നവംബര്‍ വരെയാണ് വസ്തു കൈമാറ്റത്തിന് സമയം അനുവദിച്ചിരിക്കുന്നത്.
സ്വദേശികളല്ലാത്തവര്‍ ചിലയിടങ്ങളില്‍ വസ്തുക്കള്‍ സ്വന്തമാക്കുന്നത് നിരോധിച്ച് സുല്‍ത്താന്റെ രാജകീയ ഉത്തരവും പുറത്തിറക്കിയിരുന്നു. ഒമാന്റെ അതിര്‍ത്തി പ്രദേശമായ ബുറൈമി, ദാഹിറ, മുസന്ദം, അല്‍ വുസ്ത, സലാല ഒഴികെയുള്ള ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രദേശങ്ങള്‍, ലിവ, ശിനാസ്, മസീറ, ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലാണ് സ്വദേശികളല്ലാത്തവര്‍ ഭൂമിയും കെട്ടിടവും കൈവശപ്പെടുത്തുന്നതിന് വിലക്കുള്ളത്. 
രാജ കൊട്ടാരങ്ങള്‍, സുരക്ഷാ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പര്‍വ്വതങ്ങളും ദ്വീപുകളും നിരോധിത മേഖലകളില്‍ ഉള്‍പ്പെടുന്നു. ഒമാെന്റ എല്ലാ ഗവര്‍ണറേറ്റുകളിലും കൃഷിഭൂമി സ്വന്തമാക്കുന്നതിനുള്ള നിരോധം ബാധകമാണ്.

Latest News