അമല പോളിന് വീണ്ടും വിവാഹം,  മാധ്യങ്ങളെ പഴി പറഞ്ഞ് വിഷ്ണു വിശാല്‍ 

ഗോസിപ്പുകളുടെ സഹയാത്രികയാണ് അമലപോള്‍. മലയാളത്തില്‍ നിന്നും തമിഴിലെത്തി ഗ്ലാമര്‍ റോളുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച അമല സംവിധായകന്‍ എ.എല്‍. വിജയിനെ വിവാഹം കഴിച്ചെങ്കിലും അതു നീണ്ടുനിന്നത് കുറച്ചുനാള്‍ മാത്രം. വിവാഹമോചിതയായ ശേഷം അമല അഭിനയ രംഗത്തു സജീവമാകുകയും ചെയ്തു. അതോടെ വീണ്ടും ഗോസിപ്പുകള്‍ തലപൊക്കി. നടി വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
അമലയുടെ ഒടുവിലായി ഇറങ്ങിയ തമിഴ് ചിത്രം രാക്ഷസനിലെ നായകന്‍ വിഷ്ണു വിശാലും അമല പോളും, ഉടന്‍ വിവാഹിതരാകുന്നു എന്നായി അഭ്യൂഹങ്ങള്‍. തമിഴ് മാധ്യമങ്ങള്‍ ഇത് ചൂടോടെ കൊടുത്തു. ഗോസിപ്പുകള്‍ ശക്തമായതോടെ വിഷ്ണു തന്നെ ഇതിന് മറുപടിയുമായി എത്തി.എന്ത് മണ്ടത്തരങ്ങളാണ് വാര്‍ത്തകള്‍. ദയവായി അല്‍പ്പം ഉത്തരവാദിത്വം കാണിക്കൂ, ഞങ്ങളും മനുഷ്യരാണ്, ജീവിതവും, കുടുംബവുമുണ്ട്. എന്തെങ്കിലും ഒക്കെ എഴുതി പിടിപ്പിക്കരുത്', വിഷ്ണു വ്യക്തമാക്കി. അടുത്തിടെയാണ് വിഷ്ണുവിന്റെ വിവാഹമോചനം ഔദ്യോഗികമായി പൂര്‍ത്തിയായത്. ഈ വിവാഹത്തില്‍ ഒരു മകനുണ്ട്.

Latest News