ദുബായ്- ജോലി ചെയ്യുന്ന ഇലക്ട്രോണിക്‌സ് കടയില്‍ നിന്ന് 22 മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. ഫോണുകള്‍ തന്റെ കാലില്‍ കെട്ടിവെച്ചാണ് ഇയാള്‍ പുറത്തേക്ക് കടത്തിയിരുന്നത്.
ഉഗാണ്ടക്കാരനായ സെയില്‍സ് മാന്‍ ഇടക്കിടെ അസാധാരണമായ രീതിയില്‍ പുറത്തേക്ക് പോകുന്നത് ഇന്ത്യക്കാരായ രണ്ട് ജീവനക്കാരാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് മോഷണം പുറത്തായത്.
പുതിയ മൊബൈല്‍ ഫോണുകള്‍ അതിന്റെ ഒറിജിനല്‍ ബോക്‌സുകളില്‍നിന്ന് മാറ്റി പാന്റിനടിയില്‍ തുടയില്‍ ഒട്ടിച്ചുവെച്ചാണ് ഇയാള്‍ പുറത്തുകടത്തിയിരുന്നത്. 61000 ദിര്‍ഹം വില വരുന്ന 22 ഫോണുകളാണ് ഇയാള്‍ കടത്തിയത്. ഐ ഫോണ്‍, സാംസങ് ഫോണുകളായിരുന്നു അധികവും.
കടയിലേക്ക് പുതുതായി എത്തുന്ന ഫോണുകളില്‍ ടാഗ് പതിക്കുക, വില എഴുതുക എന്നിവയായിരുന്നു ഇയാളുടെ ജോലിയെന്ന് അസി. മാനേജര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.