ടിപ്പിക്കല്‍ മലയാളിയായി ഫഹദ് ഫാസില്‍ 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം 'ഞാന്‍ പ്രകാശന്‍' ന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫഹദിന്റെ നാച്ചുറല്‍ അഭിനയ ശൈലിയാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിലെ ഫഹദിന്റെ അഭിനയത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് നടി ഐശ്വര്യലക്ഷ്മി.
 വരത്തനില്‍ കണ്ട ഫഹദ് ഫസിലിനെയല്ല ഞാന്‍ പ്രകാശനില്‍ കാണാന്‍ സാധിക്കുന്നത്. എന്ന് ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നു പറഞ്ഞു. ഒരാള്‍ക്ക് എങ്ങനെയാണ് ഇത്ര അനായാസം വ്യത്യസ്ത കഥാപാത്രങ്ങളായി മാറാന്‍ സാധിക്കുന്നത് എന്ന് താരം ആശ്ചര്യപ്പെടുന്നുണ്ട്. താന്‍ ഫഹദ് ഫാസിലിന്റെ ഒരു കടുത്ത ആരാധികയാണ് എന്ന് ആവര്‍ത്തിക്കാനും ഐശ്വര്യ ലക്ഷ്മി മടിച്ചില്ല.
 കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ ഞാന്‍ പ്രകാശന്റെ ടീസര്‍ പുറത്തുവിട്ടത്. ഒരു ടിപ്പിക്കല്‍ മലയാളിയുടെ സ്വഭാവ രീതിയെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസനാണ്. നിഖില വിമല്‍ ആണ് ഞാന്‍ പ്രകാശനില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

Latest News