മമ്മുട്ടിയുടെ സഹായം നന്ദിയോടെ  സ്മരിച്ച് കത്രീന കൈഫ് 

മലയാളത്തില്‍ ഒരൊറ്റ സിനിമയില്‍ മാത്രമണ് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ് അഭിനയിച്ചിട്ടുള്ളത്. അത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമായിരുന്നു. ഐ വി ശശി ശംവിധാനം ചെയ്ത് മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളായി എത്തിയ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ കത്രീന കൈഫ്.
 ചിത്രത്തില്‍ താരാദാസ് എന്ന കള്ളക്കടത്തുകാരന്റെ കമുകിയായ സിനിമാ താരം സുപ്രിയയായാണ് കത്രീന കൈഫ് വേഷമിട്ടത്. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഏറേ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നിരുന്നു എന്ന് കത്രീന കൈഫ് പറയുന്നു.
 'മലയാളം ഡയലോഗുകള്‍ പഠിച്ചെടുക്കുക എന്നതുതന്നെയായിരുന്നു  ഞാന്‍ നേരിട്ട വലിയ വെല്ലുവിളി. ഒരു ഫുള്‍ പേജൊക്കെ വരുന്ന സംഭാഷണങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. രാത്രിയില്‍ ഉറക്കമൊഴിച്ചിരുന്ന് അത് കാണാതെ പഠിച്ച് ശരിയാകാതെ വരുമ്പോള്‍ പലപ്പോഴും കരഞ്ഞിട്ടുണ്ട്. അപ്പോഴെല്ലാം എനിക്ക് ധൈര്യം തന്നത് മമ്മൂട്ടിയായിരുന്നു അതൊന്നും മറക്കാനാകില്ല' എന്ന് കത്രീന കൈഫ് പറയുന്നു.

Latest News