അബുദാബി- മലയാളി സമാജത്തിന്‍റെ ഇരുപത്തിരണ്ടാം നാടകോത്സവത്തില്‍ അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ അവതരിപ്പിച്ച നഖശിഖാന്തം മികച്ച നാടകമായി തിരഞ്ഞെടുത്തു. ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍ (യുവകലാ സാഹിതി) രണ്ടാം സ്ഥാനവും ട്രയല്‍ (അല്‍ഐന്‍ മലയാളി സമാജം) മൂന്നാം സ്ഥാനവും നേടി. പ്രശാന്ത് നാരായണന്‍ (നഖശിഖാന്തം) ആണ് മികച്ച സംവിധായകന്‍. നഖശിഖാന്തത്തില്‍ വേഷമിട്ട കുമാര്‍ സേതു മികച്ച നടനായും അമൃത മനോജ് നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ലൈറ്റ്: സനേഷ് (നഖശിഖാന്തം) മികച്ച ചമയം: ക്ലിന്‍റ് പവിത്രന്‍ (ഭൂപടം മാറ്റി വരക്കുമ്പോള്‍), മികച്ച സംഗീതം: സത്യജിത്ത്, ഹെന്‍സണ്‍, മികച്ച ബാല നടന്‍: അനന്തു (ഭൂപടം മാറ്റി വരക്കുമ്പോള്‍), മികച്ച ബാല നടി: ഐശ്വര്യ (ഭൂപടം മാറ്റി വരക്കുമ്പോള്‍), മികച്ച രംഗ സജ്ജീകരണം: ഷിനോജ് (നഖശിഖാന്തം), മികച്ച രണ്ടാമത്തെ സംവിധായകന്‍ ഷൈജു അന്തിക്കാട് (ഭൂപടം മാറ്റി വരക്കുമ്പോള്‍), മികച്ച രണ്ടാമത്തെ നടന്‍: പ്രദീപന്‍ (മക്കള്‍കൂട്ടം), മികച്ച രണ്ടാമത് നടി: ജീന രാജീവ് (നഖശിഖാന്തം) എന്നിവയാണ് മറ്റു പുരസ്കാരങ്ങള്‍. യു.എ.ഇയിലെ നല്ല സംവിധയകനായി സാജിദ് കൊടിഞ്ഞി (ട്രയല്‍)യെ തിരഞ്ഞെടുത്തു.
നാടക രചനാ മത്സരത്തില്‍ സേതു മാധവന്‍ രചിച്ച ഉടുപ്പില്ലാ കാഴ്ചകള്‍ ഒന്നാം സ്ഥാനവും ജോസഫ് എഡ്വാര്‍ഡ് രചിച്ച മഹാപ്രളയം രണ്ടാം സ്ഥാനവും നേടി.