മീ ടൂ താല്‍കാലിക പ്രതിഭാസം-മോഹന്‍ലാല്‍ 

മീ ടൂ താല്‍കാലിക പ്രതിഭാസമാണെന്ന് മോഹന്‍ലാല്‍. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് മലയാള താര സംഘടനയായ 'അമ്മ'യും ഏഷ്യാനെറ്റും ചേര്‍ന്ന് അബൂദബിയില്‍ സംഘടിപ്പിക്കുന്ന താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ല. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. 
ഡിസംബര്‍ ഏഴിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. 

Latest News