മസ്കത്ത്- ആഗോള ഓഡിറ്റിംഗ് കമ്പനിയായ കെ.പി.എം.ജിക്ക് ഒമാനില്‍ വിലക്ക്. കമ്പനികളുടെ ഓഡിറ്റിംഗ് നിര്‍വഹിക്കുന്നതില്‍നിന്ന് ഒരു വര്‍ഷത്തേക്കാണ് ഒമാനിലെ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിററി കെ.പി.എം.ജിയെ വിലക്കിയത്. ഇവര്‍ ഓഡിറ്റിംഗ് നടത്തിയ കമ്പനികളില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതാദ്യമായാണ് പ്രമുഖ കമ്പനിക്കെതിരെ ഇത്തരമൊരു നടപടി ഒമാന്‍ കൈക്കൊള്ളുന്നത്. നിക്ഷേപകരുടേയും മറ്റ് ബന്ധപ്പെട്ടവരുടേയും താല്പര്യങ്ങള് സംരക്ഷിക്കുന്നതിനാണ് അടിയന്തര നടപടിയെന്ന് സി.എം.എ അറിയിച്ചു.
കേരളത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കുന്നതിന് സൗജന്യമായി സഹായിക്കാമെന്ന് കെ.പി.എം.ജി വാഗ്്ദാനം ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തുവരികയുണ്ടായി. കമ്പനി നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ എതിര്‍പ്പ്.