ആര്യന്‍ ഖാനും സിനിമയിലേക്ക് 

ബോളിവുഡിലെ താരരാജാവായ ഷാരുഖ് ഖാന്‍ മൂന്ന് മക്കളും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ട കുടുംബമായി കഴിയുകയാണ്. താരത്തിന്റെ മൂത്ത മകനാണ് ആര്യന്‍ ഖാന്‍. ഇന്ന് ആര്യന്‍ ഖാന്റെ ജ•ദിനമായിരുന്നു. ബെര്‍ത്ത് ഡേ ആശംസകള്‍ക്കൊപ്പം ഷാരുഖിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഷാരുഖിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ വാക്കുകളായിരുന്നു ഏറ്റവും ശ്രദ്ധേയം. എന്റെ മകന്‍ എന്നാണ് കരണ്‍ ആര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് എന്റെ മകന് 21 വയസ് ആയിരിക്കുകയാണ്. എനിക്കിത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവന്റെ ജനനത്തോടെയാണ് രക്ഷാകര്‍തൃത്വം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഹാപ്പി ബെര്‍ത്ത് ഡേ ആര്യന്‍, നല്ല മാതാപിതാക്കളെ ലഭിച്ച നീ അനുഗ്രഹിക്കപ്പെട്ടവനാണെന്നും കരണ്‍ പറയുന്നു. ആര്യന്‍ ഖാനും ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ്. കരണ്‍ ജോഹര്‍ തന്നെയായിരിക്കും ആര്യനെയും ബോളിവുഡില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. 

Latest News