കണ്ണൂരിലേക്ക് ആദ്യ ടിക്കറ്റ് സ്വന്തമാക്കി മൊയ്തു

അബുദാബി-  ഒരു പ്രദേശത്തിന്റെ മുഴുവന്‍ ആവേശം ഏറ്റുവാങ്ങി കണ്ണൂര്‍ വിമാനത്താവളത്തില്‍ അടുത്ത മാസം ഒന്‍പതിന് അബുദാബിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഇറങ്ങുമ്പോള്‍ അതില്‍ മൊയ്തുവും ഉണ്ടാകും. കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത ഹരത്തിലാണ് കരിയാട് പുളിയനമ്പ്രം സ്വദേശി വലവീട്ടില്‍ മൊയ്തു.
ഇന്നലെ ബുക്കിംഗ് തുടങ്ങിയ ഉടന്‍ അബുദാബിയിലേക്കുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുകഴിഞ്ഞിരുന്നു. അബുദാബിയില്‍നിന്ന് കണ്ണൂരിലേക്കാണ് മൊയ്തു എയര്‍ ഇന്ത്യ എക്‌സ്പ്രസിനൊപ്പം പറക്കുന്നത്. ഒന്‍പതിന് ഉച്ചക്ക് 1.30 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് ഏഴിനാണ് കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുക.
മൂന്നു ദശാബ്ദമായി അബുദാബിയില്‍ ജോലി ചെയ്യുന്ന മൊയ്തു ആദ്യ വിമാനത്തിലെ യാത്രക്കാരനാകാന്‍ കഴിയുന്നതിലുള്ള സന്തോഷത്തിലാണ്.
ഒമ്പതിന് അബുദാബിക്ക് പുറമെ, ദോഹ, ഷാര്‍ജ, മസ്കത്ത് എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറക്കും.

 

Latest News