കണ്ണൂരിലേക്ക് വിമാന ബുക്കിംഗ് ആരംഭിക്കുന്നു

ദുബായ്- പുതുതായി ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ജി.സി.സി രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിംഗ് ചൊവ്വാഴ്ച തുടങ്ങുമെന്ന് സൂചന. വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന ബുക്കിംഗ്  ഡിജിസിഎ അനുമതി ലഭിക്കാത്തതുമൂലമാണ് വൈകിയത്. ഡിസംബര്‍ 10 മുതലാണ് സര്‍വീസ്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ബുക്കിംഗ് തുടങ്ങുക. ഡി.ജി,സി.എയുടെ സാങ്കേതിക അനുമതി വൈകിയതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വെള്ളിയാഴ്ച തുടങ്ങിയിട്ടില്ലെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറഞ്ഞു.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ സമയക്രമം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡിജിസിഎക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡിസംബര്‍ 10 മുതലാണു സര്‍വീസുകള്‍ ആരംഭിക്കുക.

 

Latest News