ചോദ്യം
എട്ട് മാസം മുമ്പ് സൗദിയിലെത്തിയ എനിക്ക് ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. നാല് മാസത്തെ ശമ്പളവും കിട്ടാനുണ്ട്. പാസ്‌പോർട്ട് സ്‌പോൺസറുടെ കൈയിലാണ്. ? പൊതു മാപ്പിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമോ? ശമ്പള കുടിശ്ശിക ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
പാസ്‌പോർട്ട് സ്‌പോൺസറുടെ കൈയിലായതിനാൽ എമർജൻസി സർട്ടിഫിക്കറ്റിനായി (ഇ.സി) താങ്കൾ കോൺസുലേറ്റിനെ സമീപിക്കണം. വേതന കുടിശ്ശിക കൈപ്പറ്റുന്നതിന് വക്കാലത്ത് (പവർ ഓഫ് അറ്റോർണി) താങ്കൾക്ക് കോൺസുലേറ്റ് മുഖേന തയാറാക്കാം. ശേഷം ഓൺലൈൻ അപ്പോയ്‌മെന്റ് എടുത്ത് നിർദേശിക്കുന്ന ജവാസാത്ത് കേന്ദ്രത്തിൽ എത്തിയാൽ എക്‌സിറ്റ് വിസ നടപടികൾ പൂർത്തിയാക്കാം.
ചോദ്യം
സ്‌പോൺസറും ഞാനുമായുമുള്ള കേസ് നടക്കുന്നുണ്ട്. നിലവിൽ ഇഖാമ നിയമ ലംഘകനായ എനിക്ക് എങ്ങനെ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കും?
ഉത്തരം
സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള പ്രത്യേക അവകാശ കേസ് തീർപ്പാകുന്ന മുറക്ക് മാത്രമേ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കൂ. വേതന കുടിശ്ശിക, സർവീസ് ആനുകൂല്യങ്ങൾ തുടങ്ങി താങ്കൾക്ക് ലഭിക്കാനുള്ള അവകാശങ്ങൾക്കായി കേസ് നടത്തിപ്പിന് ഏതെങ്കിലും ഒരാൾക്ക് വക്കാലത്ത് നൽകിയതായി ബന്ധപ്പെട്ട വകുപ്പിനെ രേഖാമൂലം അറിയിച്ചാൽ താങ്കൾക്ക് പൊതുമാപ്പ് കാലയളവിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിൽ പോകാം.






