തരൂരും പൂക്കുട്ടിയും പെരുമാള്‍ മുരുകനും ഷാര്‍ജ പുസ്തകമേളയില്‍

ഷാര്‍ജ- രാജ്യാന്തര പുസ്തകമേളയില്‍ വെള്ളിയാഴ്ച ശശി തരൂര്‍, പെരുമാള്‍ മുരുകന്‍ തുടങ്ങിയവര്‍ എത്തുന്നു. കാവ്യസന്ധ്യയും അരങ്ങേറും. റസൂല്‍ പൂക്കുട്ടി പങ്കെടുക്കുന്ന പരിപാടിയും വെള്ളിയാഴ്ചയാണ്. പെരുമാള്‍ മുരുകനുമായുള്ള അഭിമുഖത്തിന്റെ വിഷയം 'വണ്‍ പാര്‍ട്ട് വുമണ്‍' എന്ന നോവലും ആവിഷ്‌കാര സ്വാതന്ത്യചര്‍ച്ചയിലെ പുതിയ അധ്യായങ്ങളും–എന്നതാണ്. 
കവികളായ അന്‍വര്‍ അലി, പി.രാമന്‍, ദിവാകരന്‍ വിഷ്ണുമംഗലം എന്നിവരാണ്  കാവ്യസന്ധ്യയില്‍ പങ്കെടുക്കുന്നത്. ശശി തരൂര്‍ എംപി പങ്കെടുക്കുന്ന ചര്‍ച്ച. വിഷയം: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം. വിശുദ്ധവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീക്കൊപ്പം എന്ന പരിപാടിയില്‍ സിസ്റ്റര്‍ ജെസ്്മി പങ്കെടുക്കും. 
പുസ്തകമേളയില്‍ മാറ്റിവച്ച കരണ്‍ ഥാപറിന്റെ പരിപാടി 10 ന് നടക്കും. വൈകിട്ട് 7.15 മുതല്‍ 8.15 വരെ ലിറ്ററേച്ചര്‍ ഫോറത്തിലാണ്  'ഡെവിള്‍സ് അഡ്വക്കേറ്റ്  ദി അണ്‍റ്റോള്‍ഡ് സ്‌റ്റോറി' എന്ന പരിപാടി.
 

Latest News