മസ്‌കത്ത്- കഴിഞ്ഞ നാലുമാസത്തിനിടെ, രാജ്യത്ത് കുട്ടികളെ പീഡിപ്പിച്ച 336 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ സാമൂഹിക വികസന വകുപ്പിന്റെ കണക്ക്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളാണ് ഈ കേസുകള്‍ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തത്.
174 ആണ്‍കുട്ടികളും 162 പെണ്‍കുട്ടികളും പീഡനത്തിനിരയായി. ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് വകുപ്പ് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ പീഡന സംഭവങ്ങള്‍ അരങ്ങേറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.