കുവൈത്തികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍നിന്ന് വിദേശി കുടുംബങ്ങളെ ഒഴിവാക്കാന്‍ നീക്കം

കുവൈത്ത് സിറ്റി- കുവൈത്തികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളില്‍നിന്ന് കുറഞ്ഞ വരുമാനക്കാരായ വിദേശി കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. സാമൂഹിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
ഇതിനായി നിയമ ഭേദഗതി ആവശ്യമാണ്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍ഫൂഹി ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. സ്വദേശി കുടുംബവാസ കേന്ദ്രങ്ങളില്‍നിന്നു വിദേശി ബാച്‌ലര്‍മാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നതിനിടെയാണ് കുറഞ്ഞ വരുമാനക്കാരായ വിദേശി കുടുംബങ്ങളെക്കൂടി ഒഴിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുള്ളത്.
സ്വദേശി വനിതകളെ വിദേശികള്‍ വിവാഹം ചെയ്ത കുടുംബങ്ങള്‍, നയതന്ത്ര ഉദ്യോഗസ്ഥ കുടുംബങ്ങള്‍ എന്നിവര്‍ക്ക് അതു ബാധകമാക്കേണ്ടതില്ലെന്നും ശുപാര്‍ശയുണ്ട്.
 

Latest News