പത്തുവര്‍ഷം മുമ്പ് നടത്തിയ മോഷണക്കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍

ഷാര്‍ജ- പത്തുവര്‍ഷം മുമ്പ് സ്‌പോണ്‍സറുടെ വീട്ടില്‍നിന്നു സ്വര്‍ണം മോഷ്ടിച്ചു മുങ്ങിയ വീട്ടുജോലിക്കാരി പിടിയിലായി. വീട്ടുടമ സ്ഥലത്ത് ഇല്ലാത്ത സമയത്ത് അവരുടെ മുറിയില്‍ കയറിയാണ് ഏഷ്യക്കാരി മോഷണം നടത്തിയത്.
വേലക്കാരി മുറിയില്‍ കടന്നുവെന്നും കുറച്ചു സമയത്തിന് ശേഷം കൈയില്‍ കറുത്ത ബാഗുമായി പോയെന്നും സ്‌പോണ്‍സറുടെ 11 വയസ്സുള്ള മകനാണ് മൊഴിനല്‍കിയത്. യുവതിയുടെ പാസ്‌പോര്‍ട്ടുമെടുത്താണ് ഇവര്‍ സ്ഥലം വിട്ടത്.
വീണ്ടും രാജ്യത്തെത്തിയ ഇവരുടെ റസിഡന്റ്‌സി സ്റ്റാറ്റസ് പരിശോധിച്ചപ്പോള്‍ 10 വര്‍ഷം മുന്‍പത്തെ കേസ് തെളിയുകയായിരുന്നു.

 

 

Latest News