വന്നു, മത്സരിച്ചു, ആഹ്ലാദിച്ചു.... ഏഷ്യന്‍ ഫിയസ്റ്റക്ക് ദോഹയില്‍ സമാപനം

ദോഹ- നാല് ദിനങ്ങളിലായി ഖത്തര്‍ പ്രവാസി വിദ്യാര്‍ഥികളില്‍ കലാവിഷ്കാരങ്ങളും കൗതുകവും തീര്‍ത്ത ഏഷ്യന്‍ സ്കൂള്‍ ഫിയസ്റ്റ സമാപിച്ചു. സ്കൂളുകളില്‍നിന്ന് തിരഞ്ഞെടുത്തയച്ച വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന മത്സരങ്ങളില്‍നിന്ന് വ്യതിരിക്തമായി കഴിവും ആഗ്രഹവുമുള്ള പ്രതിഭാധനരായ കുട്ടികള്‍ക്ക് വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അസുലഭ അവസരമാണ് എഫ്.സി.സി ഏഷ്യന്‍ സ്കൂള്‍ ഫിയസ്റ്റയിലൂടെ ലഭിച്ചത്. അല്‍ അഹ്‌ലി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന കലാമത്സരങ്ങളില്‍ രണ്ടായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് മാറ്റുരച്ചത്.

http://malayalamnewsdaily.com/sites/default/files/filefield_paths/p3_doha_11_news_end_asian_school_fiesta_0665.jpg

ഇരുപതോളം സ്കൂളുകളില്‍നിന്ന് 27 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. കേരളാ സ്കൂള്‍ കലോത്സവ പ്രതീതിയില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് അവരുടെ സര്‍ഗാത്മകതയും ക്രിയാത്മകതയും വളര്‍ത്തിയെടുക്കാനുള്ള അവസരമായിരുന്നു ഏഷ്യന്‍ സ്കൂള്‍ ഫിയസ്റ്റ. കിഡ്‌സ് കാറ്റഗറി ആംഗ്യ പാട്ടു മത്സരത്തോടെ തുടക്കം കുറിച്ച മത്സര  പരിപാടികള്‍, ജൂനിയര്‍ കാറ്റഗറി ന്യൂസ് റീഡിംഗ് മത്സരത്തോടെ സമാപനമായി. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് സമൂഹങ്ങളില്‍നിന്നുള്ള സ്കൂള്‍ വിദ്യാര്‍ഥികളാണ് ഫിയസ്റ്റയില്‍ പങ്കെടുത്തത്. വിജയികള്‍ക്കുള്ള പ്രൈസ് ഡിസ്ട്രിബ്യൂഷന്‍ പിന്നീട് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

 

Latest News