Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ നവംബർ 14 മുതൽ

മനാമ- അഞ്ചാമത് ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ നവംബർ 14 മുതൽ 16 വരെ സാക്കിർ എയർബേസിൽ നടക്കും. മധ്യ പൗരസ്ത്യ ദേശത്ത് വിമാനങ്ങളുടെ ഏറ്റവും മികച്ച പ്രദർശനങ്ങൾ കാണാനുള്ള അവസരമാണ് എയർ ഷോ ഒരുക്കുക. എയർ ഷോയിൽ വ്യോമാഭ്യാസ പ്രദർശന ടീമുകൾ, സൈനിക വിമാനങ്ങൾ, ചരിത്ര, ആധുനിക വിമാനങ്ങൾ തുടങ്ങിയവ അണിനിരക്കും.
രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയുടെ രക്ഷാധികാരത്വത്തിലും രാജാവിന്റെ പ്രതിനിധിയും ബഹ്‌റൈൻ എയർ ഷോ സംഘാടക സമിതി(ബിഐഎസ്) സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലുമാകും മൂന്നു ദിവസം നീളുന്ന എയർഷോ നടക്കുക. ബഹ്‌റൈൻ ഗതാഗതവാർത്താ വിനിമയ മന്ത്രാലയം, റോയൽ ബഹ്‌റൈനി എയർ ഫോഴ്‌സ്, ഫാറൻ ബറോ ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവ ചേർന്നാണ് എയർ ഷോ സംഘിപ്പിക്കുന്നത്.
ലോകത്തെ മികച്ച 15 എയറോസ്‌പേസ് കമ്പനികളിൽ 11 കമ്പനികൾ എയർ ഷോയിൽ പങ്കെടുക്കും. വിവിധ മോഡലുകളിലുള്ള നൂറു വിമാനങ്ങൾ എയർഷോയിലെ പ്രദർശനത്തിലുണ്ടാകും. 
ദേശീയ, അന്താരാഷ്ട്ര ഫൽയിംഗ് ടീമുകൾ അണിനിരക്കുന്ന അഞ്ചു മണിക്കൂർ നീളുന്ന ഫൽയിംഗ് ഡിസ്‌പ്ലേ എല്ലാ ദിവസവും അരങ്ങേറും. ഈ വർഷം ആദ്യമായി പൊതു ജനങ്ങൾക്കായി 17ന് പ്രദശർനം ഉണ്ടാകും. എമിറാത്തി അൽ ഫുർസാൻ, റഷ്യൻ നൈറ്റ്‌സ്, ഗ്ലോബൽ സ്റ്റാർസ് എയറോബാറ്റിക് ടീം, ബ്ലാക്ക് ഫാൽക്കൻ പാരച്യൂട്ട് ടീം, പാരാ മോട്ടോർ സോളോ ഡിസ്‌പ്ലേ, മാർക്ക് ജെഫ്രീസ് 'ലിറ്റിൽ ആന്റ് ലാർജ്', റോയൽ ബഹ്‌റൈനി എയർഫോഴ്‌സ്, യുഎഇ എയർഫോഴ്‌സ്, യുഎസ് പ്രതിരോധ വിഭാഗം എന്നിവ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തും. ഇറ്റാലിയൻ എയർഫോഴ്‌സിന്റെ ഫ്രെക്കെ് െ്രെടകളരിയാണ് ഇത്തവണ എയർഷോയിലെ പ്രധാന ആകർഷണം. ആദ്യമായാണ് ഇറ്റാലിയൻ വ്യോമ സേനാ ടീം ബഹ്‌റൈൻ എയർഷോയിൽ പങ്കെടുക്കുന്നത്. ഇവരുടെ പത്ത് എയർ ക്രാഫ്റ്റുകളാണ് ആകാശ വിസ്മയം തീർക്കാൻ എത്തുക. 1961 മുതൽ ഇവർ ഫൽയിംഗ് ഡിസ്‌പ്ലേ സംഘടിപ്പിക്കുന്നു.  ടീമും സഹായ ടീമുമടക്കം 100 പേർ വരും. 1982 മുതൽ എയർ ഷോക്ക് ഉപയോഗിക്കുന്ന എംബി339 പാൻ എയർ ക്രാഫ്റ്റാണ് ഇവർ ആകാശ കാഴ്ചയൊരുക്കാൻ ഉപയോഗിക്കുക. 
റഷ്യൻ നൈറ്റ്‌സ് എയറോബാറ്റിക് ടീമിൽ റഷ്യൻ പ്രതിരോധ മന്ത്രാലയവും അണിനിരക്കും. അത്യാധുനിക സുകോയ് 125 യുദ്ധ വിമാനമാണ് വ്യോമാഭ്യാസത്തിന് ഉപയോഗിക്കുക. ഇതിനുപറമേ സുകോയ് സൂപ്പർ ജെറ്റ് വിമാനം വാണിജ്യ പ്രദർശനത്തിൽ അണിനിരക്കും. 
സന്ദർശകർക്ക് പ്രദർശകരുമായി ആശയ വിനിമയത്തിനുള്ള സൗകര്യവും ഇതിലുണ്ടാകും. എയർഷോക്ക് മുന്നോടിയായി നവംബർ 13ന് റോയൽ ബഹ്‌റൈനി എയർഫോഴ്‌സ് ആഭിമൃഖ്യത്തിൽ മനാമ എയർ പവർ സിമ്പോസിയം സംഘടിപ്പിക്കും. 
മിഡിൽ ഈസ്റ്റ് ഏവിയേഷൻ വിപണിയിലേക്കുള്ള മാർക്കറ്റായാണ് ബഹ്‌റൈൻ അ്ന്താരാഷ്ട്ര എയർ ഷോ കണക്കാക്കപ്പെടുന്നത്. സൈനിക, സൈനികേതര മേഖലകളിൽനിന്നുള്ള പ്രതിനിധികൾക്ക് പരസ്പരം ആശയ വിനിമയത്തിനും ബിസിനസ് മീറ്റിനും ഷോ വേദിയൊരുക്കുന്നു.
നാലാമത് ബഹ്‌റൈൻ എയർഷോ 2016 ജനുവരി 21 മുതൽ 23 വരെയായിരുന്നു. ആയിരകണക്കിനു പേർ സന്ദർശിച്ച ഷോയിൽ സൗദി ഹ്വാക്‌സ്, യുഎഇ അൽ ഫുർസാൻ, മിറാഷ് 2000, റഷ്യൻ നൈറ്റ്‌സ്, ഇന്ത്യയുടെ സാരംഗ് ടീം, തേജസ്, ആർഎഎഫ് ടൈഫൂൺ, ട്വിസ്‌റ്റേഴ്‌സ്, യൂറോഫൈറ്റർ, ഡിഎച്ച്എൽ കാർഗോ ജെറ്റ്‌സ്, ഫൈറ്റർ ജെറ്റുകൾ എന്നിവ കണ്ണഞ്ചിപ്പിക്കുന്ന എയറോബാറ്റിക് പ്രദർശനമാണ് മൂന്നു ദിവസങ്ങളിലായി നടത്തിയത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള ഒമ്പത് ബില്ല്യൺ ഡോളറിന്റെ ഇടപാടുകളാണ് എയർഷോക്കിടെ നടന്നത്. 2014ലെ ഇടപാടിന്റെ മൂന്നിരട്ടി വരുമിത്. അനന് എയർഷോയിൽ 135 കമ്പനികൾ പങ്കെടുത്തു. 19 രാജ്യങ്ങളിൽ നിന്നായി 33 സൈനിക പ്രതിനിധി സംഘങ്ങളത്തെി. 24 രാജ്യങ്ങളിൽ നിന്നുള്ള 59 സിവിലിയൻ പ്രതിനിധി സംഘങ്ങളും എത്തിയിരുന്നു.
 

Latest News