ദിലീപ് ജയറാമിന്റെ ചാന്‍സ്  അടിച്ചു മാറ്റിയോ? 

ജനപ്രിയ നായകനായ ദിലീപ് പ്രേക്ഷകമനസ്സില്‍ ഇടം നേടിയത് ചെയ്യുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തമാക്കിക്കൊണ്ടുതന്നെയായിരൂന്നു. പല തരത്തിലുള്ള ഓര്‍ക്കാന്‍ പാകത്തിനുള്ള ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ദിലീപ് മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും നല്‍കിയിട്ടുണ്ട്.
 എന്നാല്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ദിലീപിനെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകളാണ്. ജയറാമിന്റെ ചില കഥാപാത്രങ്ങള്‍ ദിലീപ് തട്ടിയെടുത്തെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ചെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് ജയറാം.
 'ജയറാമിന് വേണ്ടി കരുതിവെച്ചിരുന്ന ചില കഥാപാത്രങ്ങള്‍ ദിലീപ് കൊണ്ടുപോയോ?' എന്ന ചോദ്യത്തിന് ജയറാം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
 'ദിലീപ് ചെയ്യുന്ന ചില കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്താല്‍ നന്നാവില്ല. അത് അവന്റെ ബോഡി സ്‌ട്രെക്ച്ചറും മറ്റും അങ്ങനെയാണ്. അവന്റെ കഷ്ടപ്പാടും കാര്യങ്ങളും ഒക്കെ അതിന്റെ പിന്നിലുണ്ട്. സ്വന്തമായി എന്തെങ്കിലുമൊക്കെ ആകാന്‍ അവന്‍ നന്നായി കഷ്ടപ്പെടും.' ജയറാം പറഞ്ഞു.

Latest News