റാസല്‍ഖൈമ- യു.എ.ഇയുടെ പല ഭാഗത്തും കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച രാത്രി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന സൂചന. 50 കി.മീ വേഗതയിലുള്ള കാറ്റ് വീശുമെന്നും തിരമാലകള്‍ ഒമ്പത് അടിവരെ ഉയരുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ദുബായ്, റാസല്‍ഖൈമ, അല്‍ഐന്‍ എന്നീ എമിറേറ്റുകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്.
റാസല്‍ഖൈമയില്‍ പ്രളയത്തില്‍ അകപ്പെട്ട ഒരു സ്വദേശിയുടെ വാഹനം മറ്റൊരു സ്വദേശി രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
فيديو ..
— قبل قليل (@QablQalel) October 28, 2018
اماراتي ينقذ آخر علقت مركبته في مجرى أحد الوديان برأس الخيمة
.
.#منوعات pic.twitter.com/IdXO1WKG9P