ജോര്‍ദന്‍ ദുരന്തത്തില്‍ അനുശോചനമറിയിച്ച് യു.എ.ഇ

അബുദാബി- ജോര്‍ദനില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ വാന്‍ ഒലിച്ചുപോയി നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ യു.എ.ഇ ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു. ജോര്‍ദാനിലെ അബ്ദുല്ല രാജാവിന് അനുശോചന സന്ദേശം അയച്ചു.
പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ ജോര്‍ദന്‍ രാജാവിന് കേബിള്‍ സന്ദേശമയച്ചു.

 

 

Latest News