ദോഹ- 2022 ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അദ്ദേഹത്തെ സ്വീകരിച്ചു. അമീരി ദിവാന്‍ ഓഫീസിലായിരുന്നു സന്ദര്‍ശനം.
ഫിഫ-ഖത്തര്‍ സഹകരണമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. ഫുട്‌ബോള്‍ ഒരുക്കങ്ങള്‍ ഇരുവരും വിലയിരുത്തി. ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ഥാനിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.