ദുബായ്- തിരക്കേറിയ റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനായി ആര്‍.ടി.എ ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് ടോള്‍ സംവിധാനമായ സാലിക് ശൈഖ് സായിദ് റോഡില്‍ ജബല്‍ അലി ഭാഗത്ത് പ്രവര്‍ത്തനം തുടങ്ങി. ദുബായിലെ ഏഴാമത്തെ സാലിക് ഗേറ്റാണിത്. ഗേറ്റ് വഴി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ നാലു ദിര്‍ഹം ടോള്‍ നല്‍കണം.
എനര്‍ജി മെട്രോ സ്റ്റേഷന് അടുത്തായി സ്ഥാപിക്കുന്ന സാലിക് ഗേറ്റ് യാലായിസ് റോഡിലേയും അനുബന്ധ റോഡുകളുടേയും വാഹന തിരക്ക് ഒഴിവാക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഓരോ പ്രാവശ്യം വാഹനം കടന്നുപോകുമ്പോഴും വാഹനയുടമ മുന്‍കൂട്ടി അടച്ച പണത്തില്‍ നിന്ന് നാലു ദിര്‍ഹം ഈടാക്കും. ഇതിനായി പെട്രോള്‍ സ്റ്റേഷനിലോ ആര്‍ടിഎ കേന്ദ്രങ്ങളിലോ റജിസ്‌ട്രേഷന്‍ നടത്തി ടാഗ് സ്വന്തമാക്കാം.






