Sorry, you need to enable JavaScript to visit this website.

ഇന്ത്യാക്കാരുടെ ഹൃദയം ദുര്‍ബലം

ദുബായ്- യു.എ.ഇയിലുള്ള ഇന്ത്യന്‍ യുവ തലമുറയില്‍ ഹൃദ്രോഗം വര്‍ധിക്കുന്നതായി പഠന റിപോര്‍ട്ട്്്. 142 രോഗികളില്‍ ആസ്റ്റര്‍ ആശുപത്രി നടത്തിയ ക്ലിനിക്കല്‍ ഡാറ്റാ പദ്ധതിയിലാണ് ഈ കണ്ടെത്തല്‍. 

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിവിധ വിഭാഗങ്ങളിലും പ്രായപരിധിയിലും പെട്ടയാളുകളിലാണ് ചെറിയ പ്രായത്തില്‍ തന്നെ ഹൃദ്രോഗ സാധ്യത കൂടുതലായി കണ്ടുവരുന്നത്.   അനാരോഗ്യകരമായ ഭക്ഷണം, വ്യായാമത്തിന്റെ അഭാവം, സമ്മര്‍ദം തുടങ്ങിയവയാണ് ഹൃദ്രോഗ ബാധയ്ക്ക് കാരണമാകുന്നത്. ഇന്ത്യക്കാരില്‍ 66.2 % പേരില്‍ ഈ രോഗം ബാധിക്കുന്നു. പാക്കിസ്ഥാന്‍–14.1%, ബംഗ്ലാദേശ്–7.7%, ഫിലിപ്പിനോ–6.3%, ഈജിപ്ഷ്യന്‍1.4%, ബ്രിട്ടീഷ്–1.4ശതമാനം.  31.7 % പേര്‍ 45 വയസിന് താഴെ പ്രായമുള്ളവരും 74.6 % പേര്‍ 55 വയസിന് താഴെയുള്ളവരുമാണ്.

കൊറോണറി ആര്‍ട്ടറി ഡിസീസ് (സിഎഡി) പശ്ചാത്തലമുള്ളരോഗികളിലായിരുന്നു പഠനം. ഇതോടൊപ്പം കഴിഞ്ഞ മൂന്നു മാസത്തിനിടെ ആസ്റ്റര്‍ ആശുപത്രിയിലെ കാത്ത്‌ലാബില്‍ ഇന്റര്‍വെന്‍ഷനല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയമായവരുമായിരുന്നു ഈ രോഗികള്‍. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവാക്കളില്‍ മറ്റു പലരാജ്യങ്ങളില്‍ നിന്നുള്ളവരെക്കാള്‍ പല കാരണങ്ങളാല്‍ സിഎഡി സാധ്യത കൂടിയവരും മുന്‍കാലങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി നേരത്തെ തന്നെ രോഗ ബാധയുണ്ടാകുന്ന പ്രവണതയുള്ളവരുമാണെന്നും പഠനത്തില്‍ വ്യക്തമായി.  

Latest News