ദുബായ്- സീബ്രാ ക്രോസിംഗിലൂടെ യാത്രക്കാരെ റോഡിന് കുറുകെ കടക്കാന്‍ അനുവദിക്കാത്ത െ്രെഡവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയന്റും ശിക്ഷ ലഭിക്കുമെന്ന്് ദുബായ് പൊലീസ്. ഇങ്ങനെ അപകടമുണ്ടാക്കുന്ന െ്രെഡവര്‍ക്ക് ഇരട്ടി ശിക്ഷയുണ്ടാകും. 1000 ദിര്‍ഹം പിഴക്കുപുറമെ 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.
അതേസമയം, അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെ റോഡിന് കുറുകെ കടന്ന് അപകടം ക്ഷണിച്ചുവരുത്തരുതെന്ന് കാല്‍നടക്കാര്‍ക്കും അബുദാബി പൊലീസ് മുന്നറിയിപ്പ് ന്ല്‍കി. ഇത്തരം അപകടങ്ങളുടെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ കാണിച്ചാണ് പൊലീസ് ജനങ്ങളെ ബോധവല്‍കരിക്കുന്നത്. തിരക്കേറിയ റോഡുകളിലും അതിവേഗ പാതകളിലും അനുമതിയില്ലാത്ത സ്ഥലത്ത് സൈക്കളിലൂടെയും അല്ലാതെയും റോഡിന് കുറുകെ കടക്കുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് പൊലീസ് ബോധവല്‍കരണ ക്യാംപെയിന്‍ ആരംഭിച്ചത്. ഞെട്ടിക്കുന്ന അപകട ദൃശ്യം ജനങ്ങളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്നും ഗതാഗത നിയമം പാലിക്കാന്‍ സന്നദ്ധരാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഒരാളുടെ അശ്രദ്ധ വലിയ അപകടത്തിനും നിരവധി പേരുടെ പരുക്കിനും മരണത്തിനും കാരണമാകുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.