അബുദാബി- മുസഫയിലെ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ഗാന രചയിതാവ് ഐഎസ് കുണ്ടൂരാണ് കുട്ടികള്‍ക്ക് അക്ഷരാമൃത് പകര്‍ന്നത്. ഇതോടനുബന്ധിച്ച് സംഗീത പരിപാടിയും അരങ്ങേറി. സമാജം പ്രസിഡന്റ് ടിഎ നാസര്‍, ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, സമാജം ഭാരവാഹികളായ അനീഷ് ബാലകൃഷ്ണന്, സജിത്ത്, കൃഷ്ണ ലാല്‍, സുനില്‍ ഷൊര്‍ണൂര്‍, വനിതാവിങ് കണ്‍വീനര്‍ അപര്‍ണ സന്തോഷ്, അനുപമ ബാനര്‍ജി, നൗഷിദ ഫസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.






