Sorry, you need to enable JavaScript to visit this website.

കോഹ്‌ലിക്കു മുന്നിൽ ഇനി പോണ്ടിംഗ് മാത്രം

ഗുവാഹതി- ക്യാപ്റ്റനെന്ന നിലയിൽ പതിനാലാമത് സെഞ്ചുറിയാണ് വിരാട് കോഹ്‌ലി ഗുവാഹതി ഏകദിനത്തിൽ അടിച്ചത്. ഇതോടെ ഇക്കാര്യത്തിൽ ഇന്ത്യൻ നായകനു മുന്നിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് മാത്രം. പോണ്ടിംഗ് 22 ഏകദിന സെഞ്ചുറികളാണ് ക്യാപ്റ്റനായിരിക്കെ അടിച്ചിട്ടുള്ളത്.
ഇന്നലത്തെ സെഞ്ചുറിക്കിടെ ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി മൂന്നാം വർഷവും 2000 റൺസെന്ന അപൂർവ നേട്ടത്തിനും കോഹ്‌ലി ഉടമയായി. ക്യാപ്റ്റനെന്ന നിലയിൽ തുടർച്ചയായി രണ്ടാം വർഷവും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്‌ലിയുടെ അറുപതാം സെഞ്ചുറിയാണിത്. ഏറ്റവും വേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്മാനാണ് കോഹ്‌ലി. 386 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം. സചിൻ ടെണ്ടുൽക്കർക്ക് 60 സെഞ്ചുറികളിലെത്താൻ 426 ഇന്നിംഗ്‌സുകൾ വേണ്ടിവന്നു.
ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടായിരുന്നു ഇന്നലെ കോഹ്‌ലിയും രോഹിത് ശർമയും പടുത്തുയർത്തിയ 246. ഇത് മൂന്നാം തവണയാണ് ഇരുവരും 200 റൺസിലേറെയുള്ള കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. ഒരേ മത്സരത്തിലെ കൂട്ടുകെട്ടിൽ ഇരുവരും സെഞ്ചുറി നേടുന്നത് നാലാം തവണയും. 


 

Latest News