അബുദാബി- യു.എ.ഇ പൊതുമാപ്പ് തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ നിയമലംഘകരോട അധികൃതരുടെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്‌ടോബര്‍ 31 നാണ് അവസാനിക്കുന്നത്. പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റി അറിയിച്ചു. അവസാന ദിവസം വരെ കാത്തിരിക്കരുത്. അനധികൃതമായി രാജ്യത്ത് തങ്ങിയവരുടെ ലക്ഷക്കണക്കിന് പിഴ എഴുതിത്തള്ളിയും പുതിയ ജോലി കണ്ടെത്താനായി ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കിയാണ് പൊതുമാപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഓഗസ്റ്റ് 1 മുതല്‍ കഴിഞ്ഞ ദിവസം വരെ അബുദാബി ഇന്ത്യന്‍ എംബസി 559 ഔട്ട്പാസും 249 പാസ്‌പോര്‍ട്ടുകളും അനുവദിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.






