മുഖ്യമന്ത്രിയെ കാണാന്‍ സംഘടനാ പ്രതിനിധികളെത്തി

ദുബായ്- മുഖ്യമന്ത്രി പിണറായി വിജയനെ ദുബായില്‍ വിവിധ മലയാളി സന്നദ്ധ സംഘടനകള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യമറിയിച്ചു. വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍,  കെ.എം.സി.സി,  ഓള്‍ കേരളാ കോളജസ് അലുമ്‌നി പ്രതിനിധികള്‍, ഇടതുപക്ഷ അനുഭാവമുള്ള സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍  സന്ദര്‍ശിച്ചത്.
കേരളത്തിന് തങ്ങളുടെ ഐക്യദാര്‍ഢ്യം സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിന്റെ തിരിച്ചുവരവിന് തങ്ങളുടെ അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. ഡോ.ആസാദ് മൂപ്പന്‍, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ അടക്കം ഒട്ടേറെ ബിസിനസുകാരും പ്രമുഖ വ്യക്തികളും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Latest News