അബുദാബി- പ്രവര്‍ത്തന ശേഷി നശിച്ച് ഉപേക്ഷിക്കപ്പെട്ട 17 ബോട്ടുകള്‍ ഷഹാമ നഗരസമിതി അധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ഇതു കൂടാതെ അമ്പതോളം ബോട്ടുകള്‍ അലയുടെ ഉടമകളും മത്സ്യബന്ധന തുറമുഖത്തുനിന്ന് നീക്കി.
അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള തുറമുഖത്തുനിന്നാണ് ഇവ മാറ്റിയത്. പഴയ ബോട്ടുകള്‍ ഇവിടെനിന്ന് മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
ബോട്ടുകള്‍ മാറ്റിയില്ലെങ്കില്‍ മൂവായിരം ദിര്‍ഹം പിഴയടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുറമുഖം ശുചിയായും ഭംഗിയായും സൂക്ഷിക്കാന്‍ ഈ നടപടി ഉപകരിക്കുമെന്നാണ് കരുതുന്നത്. പൊതുസ്ഥലങ്ങളും നഗരങ്ങളും മനോഹരമായി സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.






