ഫുജൈറ- വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒന്‍പത് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് കോടതി വിധി. കോഴിക്കോട് സ്വദേശി യൂസഫ് കലാനാണ്(47) തുക ലഭിക്കുക. 2016 ജനുവരി അഞ്ചിനായിരുന്നു അപകടം. യുസഫ് കലാനെ ദൈദ്, ഫുജൈറ ആശുപത്രികളില്‍ ചികിത്സ നല്കി. അടിയന്തര ശസ്ത്രക്രിയകള്‍ക്ക് ശേഷം തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
ഫുജൈറ ദിബ്ബ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യുകയും യൂസഫിനെയും കാര്‍ െ്രെഡവറെയും കുറ്റക്കരായി കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു.
വാഹനാപകടത്തില്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സാമൂഹിക പ്രവര്ത്തകന് സലാം പാപ്പിനിശ്ശേരി വഴി ഷാര്‍ജയിലെ അഡ്വ. അലി ഇബ്രാഹിം അഡ്വക്കേറ്റ്സുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിക്കും വാഹനമുടമക്കും െ്രെഡവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
രണ്ടു ലക്ഷം ദിര്‍ഹമും കോടതിച്ചെലവുമാണ് കീഴ്കോടതി അനുവദിച്ചത്. തുടര്‍ന്ന് അപ്പീല്‍ കോടതി രണ്ടു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കണ്ടെത്തുകയും തുക ഒന്‍പത് ലക്ഷം ദിര്‍ഹമായി കൂട്ടുകയുമായിരുന്നു.