ദുബായിയിലെ ഈ കമ്പനിയില്‍ ജീവനക്കാര്‍ക്ക് വേണ്ടുവോളം അവധി എടുക്കാം

ദുബായ്- ഏതു കമ്പനിയില്‍ ജോലിക്കു കയറിയാലും ഒഴിവുകളും അവധികളും വാര്‍ഷിക അവധിയും എല്ലാം എണ്ണിത്തിട്ടപ്പെടുത്തിയ ദിവസങ്ങളെ ലഭിക്കൂ. പരിമിതമായി ഈ അവധികള്‍ക്കു അനുസരിച്ചു വേണം പരിപാടികളും യാത്രകളും ആസൂത്രണം ചെയ്യാനും ആഘോഷിക്കാനും. എന്നാല്‍ അവധി എത്ര ദിവസത്തേക്കു വേണമെന്നത് ജീവനക്കാര്‍ക്കു തന്നെ തീരുമാനിക്കാം എന്നായാലോ? കോര്‍പറേറ്റ് ലോകത്ത് അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത പുതിയ അണ്‍ലിമിറ്റഡ് വാര്‍ഷിക അവധി നല്‍കുന്നത് ദുബായ് അസ്ഥാനമായ ടാക്‌സി കമ്പനി കരീം ആണ്. കമ്പനിയുടെ പുതിയ അവധി നയ പ്രകാരം ജീവനക്കാര്‍ക്ക് ഓരോ വര്‍ഷവും അവര്‍ തന്നെ തീരുമാനിക്കുന്ന ദിവസത്തേക്ക് അവധി എടുക്കാം. യുഎസ് കമ്പനികളായ നെറ്റ്ഫ്‌ളിക്‌സ്, വിര്‍ജിന്‍ ഗ്രൂപ്പ് എന്നീ കമ്പനികളാണ് ഇത്തരമൊരു അവധി നയം നേരത്തെ തന്നെ നടപ്പിലാക്കിയത്. ഇതിനു പിന്നിലുള്ള നേട്ടം മികച്ച ജീവനക്കാരെ പിടിച്ചു നിര്‍ത്താമെന്നതാണ് എന്ന് കമ്പനികള്‍ വാദിക്കുന്നു.

അതായത് ജോലിയും ജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് വിഘാതമാകാതിരിക്കുക എന്നതാണ് ഇതിനു പിന്നിലെ ലളിതമായ യുക്തി. സ്വന്തം ഉത്തരവാദിത്തത്തില്‍ കാര്യങ്ങള്‍ ചെയ്യുന്ന സഹപ്രവര്‍ത്തകരില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.  ജോലി-ജീവിത സന്തുലിതാവസ്ഥക്ക് തടസ്സമാകാതിരിക്കുക എന്നതാണ് നയം- കരീം ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി.
 

Latest News