പുതുവത്സര രാത്രിയില്‍ ബുര്‍ജ് ഖലീഫ മിന്നിത്തിളങ്ങും


ദുബായ്- പുതുവത്സരത്തിന് മിന്നിത്തിളങ്ങാന്‍ ദുബായ് മഹാനഗരം. ബുര്‍ജ് ഖലീഫ ഇത്തവണ വെടിക്കെട്ടിനാല്‍ പ്രഭാപൂരമാകും. ഇതുള്‍പ്പെടെ അനേകം അത്ഭുതങ്ങളൊരുക്കാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍.
ജനങ്ങളുടെ വര്‍ധിച്ച ആവശ്യമാണ് വെടിക്കെട്ട് തിരിച്ചുകൊണ്ടുവരാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ബുര്‍ജ് ഖലീഫ, ദുബായ് ഫൗണ്ടന്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ആഘോഷമെന്ന് ഇഅ്മാര്‍ അധികൃതര്‍ പറഞ്ഞു. ദുബായ് നഗരവീഥികളില്‍ പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിച്ച് കാഴ്ചക്കാര്‍ക്ക് സൗകര്യമൊരുക്കും. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണവുമുണ്ടാകും.

 

 

Latest News