ഷാ നൂറാനി ആക്രമണം: ഉത്തരവാദിത്തം നവാസ് ശരിഫിനെന്ന് ബലൂച് നേതാവ്

ന്യൂദല്‍ഹി- ബലൂചിസ്ഥാനിലെ ഷാ നൂറാനി കുടീരത്തില്‍ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും സൈനിക മേധവി ജനറല്‍ റഹീല്‍ ശരീഫിനുമാണെന്ന് ബലൂച് നേതാവ് നയീല ബലൂച് ആരോപിച്ചു. ബലൂചിനസ്ഥാനില്‍ ദാഇശിന് വേരുറപ്പിക്കാന്‍ സഹായകമാകുന്നതാണ് ആക്രമണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ എത്താറുള്ള ഷാ നൂറാനി കുടീരത്തിന് വലിയ പ്രാധാന്യമാണുള്ളത്. ബലൂചിസ്ഥാനില്‍ ദാഇശ് സ്വീധീനമുറപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണ്. ആക്രമണം നടത്തിയതുതന്നെ റഹീല്‍ ശരീഫും നവാസ് ശരീഫുമാണെന്ന് പറയേണ്ടിവരും- നയീല ബലൂച് പറഞ്ഞു. 
ബലൂചിസ്ഥാനിലെ ഖുസ്ദര്‍ ജില്ലയില്‍ വിദൂര പ്രദേശത്തുള്ള മഖ്ബറയില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൗമാരക്കാരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ദാഇശ് ഏറ്റെടുത്തിട്ടുണ്ട്. 

Latest News