കുഞ്ചാക്കോ ബോബനുനേരെ വധശ്രമം; അറസ്റ്റിലായത് മനോരാഗി

കൊച്ചി- നടന്‍ കുഞ്ചാക്കോ ബോബനുനേരേ നടന്ന വധശ്രമത്തില്‍  അറസ്റ്റിലായത് മനോരോഗിയാണെന്ന് പോലീസ് അറിയിച്ചു. നടന്റെ പരാതയില്‍ സ്റ്റാന്‍ലി ജോസഫ് (76) എന്നയാളാണ് അറസ്റ്റിലായത്. വധശ്രമത്തിന് കേസെടുത്ത് ഇയാളെ കോടതി അനുമതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് പോകാന്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടന്‍ മാവേലി എക്‌സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതി സമിപമെത്തിയത്.
ആദ്യം അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കൈയില്‍ സൂക്ഷിച്ച വാളുമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കണ്ണൂരിലെത്തിയ നടന്‍ ഫോണിലൂടെ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ പരാതി അറിയിക്കുകയായിരുന്നു.

 

Latest News