കെനിയ അന്താരാഷ്ട്ര പോയട്രി ഫെസ്റ്റിവലിൽ മലയാളി പ്രാതിനിധ്യം

അമ്പിളി ഓമനക്കുട്ടൻ കെനിയൻ  പോയട്രി ഫെസ്റ്റിവൽ  സംഘാടകരൊത്ത്.

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലാരംഭിച്ച അന്താരാഷ്ട്ര പോയട്രി ഫെസ്റ്റിവലിൽ മലയാളി പ്രാതിനിധ്യവും. സോഷ്യൽ മീഡിയയിലൂടെ സജീവമായ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ എറണാകുളം സ്വദേശി അമ്പിളി ഓമനക്കുട്ടനാണ് നെയ്‌റോബി ഫെസ്റ്റിവലിൽ പങ്കെടുത്ത് കവിത ആലപിക്കാൻ അവസരം ലഭിച്ചത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പോയട്രി ഫെസ്റ്റിവലിൽ ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക കവികളാണ് പങ്കെടുത്ത് കവിതാ പാരായണവും ചർച്ചയും നടത്തുന്നതെന്ന് കിസ്‌ട്രെക് ഇന്റർനാഷനൽ പോയട്രി ഫെസ്റ്റിവലിന്റെ സംഘാടക സമിതി ചെയർമാൻ ക്രിസ്റ്റഫർ ഒകോംവ അറിയിച്ചു. 
 

Latest News