വണ്ടിച്ചെക്ക് കേസില്‍ റിസബാവ കുറ്റക്കാരന്‍ 

വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് നടന്‍ കുറ്റം ചെയ്തതായി കണ്ടെത്തിയത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്നും റിസബാവ പണം തട്ടിച്ചതായിട്ടാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
11 ലക്ഷം രൂപയുടെ വണ്ടിച്ചെക്കാണ് റിസബാവ സാദിഖിന് നല്‍കിയത്. 2014 മെയ് മാസത്തില്‍ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ പരിചയത്തില്‍ റിസബാവ സാദിഖില്‍ നിന്നും 11 ലക്ഷം രൂപ കടം വാങ്ങി. പിന്നീട് സാദിഖ് പലകുറി പണം തിരികെ ആവശ്യപ്പെട്ടു. ആദ്യമൊക്ക അവധി ചോദിച്ച റിസബാവ 2015 ജനുവരിയില്‍ ചെക്ക് നല്‍കുകയായിരുന്നു. ഈ ചെക്ക് മടങ്ങിയതോടെയാണ് സാദിഖ് കോടതിയെ സമീപിച്ചത്.വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനായി കോടതി റിസബാവയ്ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്.
സിനിമയില്‍ തിരക്ക് കുറഞ്ഞ റിസബാവ ഇപ്പോള്‍ സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Latest News