പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ റദ്ദാക്കി

ദുബയ്- യുഎഇയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നിരക്കില്‍ എയര്‍ ഇന്ത്യ നല്‍കിയിരുന്ന 50 ശതമാനം ഇളവ് പിന്‍വലിച്ച് നിരക്ക് കൂട്ടിയ നടപടി പ്രതിഷേധത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. നേരത്തെ ഈടാക്കിയിരുന്ന നിരക്കു മാത്രമെ എയര്‍ ഇന്ത്യ ഇടാക്കൂവെന്ന് ദുബയിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.  എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും ഒരേ നിരക്കായിരിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സൗജന്യമായി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ യുഎഇയിലെ നയതന്ത്ര കാര്യാലയങ്ങളുടെ നിര്‍ദേശമുണ്ടായാല്‍ അത് എയര്‍ ഇന്ത്യ അംഗീകരിക്കുമെന്നും സൗജന്യം അനുവദിക്കുമെന്നും ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും വ്യക്തമാക്കി. ഈ ഇളവ് പിന്‍വലിച്ച് മൃതദേഹങ്ങള്‍ കൊണ്ടു പോകാനുള്ള നിരക്ക് ഇരട്ടിയായി കൂട്ടിയത് പ്രവാസ ലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സെപ്തംബര്‍ 19-നാണ് ഇളവ് പിന്‍വലിച്ച് എയര്‍ ഇന്ത്യ വീണ്ടും വന്‍തുക ഈടാക്കിത്തുടങ്ങിയത്.
 

Latest News