കാപ്പി കാന്‍സറിന് കാരണമാകില്ല; നിഷേധവുമായി സൗദി ഫുഡ് അതോറിറ്റി

റിയാദ്- കാപ്പി കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. പൊടിക്കുന്നതിനു മുമ്പായി കാപ്പിക്കുരു വറുക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അക്രിലമൈഡ് എന്ന പദാര്‍ഥം കാന്‍സറിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാപ്പി ഉപയോക്താക്കളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഭൂരിഭാഗം ഇനം കാന്‍സറുകളും ബാധിക്കുന്നതിനുള്ള സാധ്യത കുറക്കുന്നതിന് കാപ്പി സഹായിക്കുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന അക്രിലമൈഡ് കാന്‍സര്‍ ബാധാ സാധ്യത ഉയര്‍ത്തുമെന്ന് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ല. മിതമായ തോതില്‍ കാപ്പി കഴിക്കുന്നത് മൊത്തം ഭക്ഷണത്തില്‍ അക്രിലമൈഡിന്റെ അളവ് വലിയ തോതില്‍ വര്‍ധിപ്പിക്കില്ലെന്നും അതോറിറ്റി പറഞ്ഞു.

 

Latest News