Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ക്കു വീസയില്ലാതെ പോകാം ഈ അഞ്ചു മനോഹര രാജ്യങ്ങളിലേക്ക്

അവധിക്കാലം ചെലവിടാനായും വിനോദത്തിനായാലും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ ആദ്യ കടമ്പ വീസയാണ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവരുടെ കാര്യമെടുത്താല്‍ യുറോപ്പിലെ അടക്കം മിക്ക രാജ്യങ്ങളിലേക്കും പോകണമെനങ്കില്‍ ആദ്യം വീസ എടുക്കണം. എന്നാല്‍ 25ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ പോകാം. 41 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യവും ലഭിക്കും. എന്നാല്‍ 132 ഓളം രാജ്യങ്ങളിലേക്കു പോകണമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ആദ്യം വിസ എടുത്തേ തീരൂ. ഇവയില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന വീസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള അഞ്ചു മനോഹര രാജ്യങ്ങളെ പരിചയപ്പെടാം.

ജോര്‍ദാന്‍
ചരിത്ര പൈകൃതങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ ജോര്‍ദാന്‍ എന്ന അറബ് രാജ്യത്തെ കുറിച്ച് കേള്‍ക്കുമ്പോ്ള്‍ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന വാദി റും ആയിരിക്കും പലരുടേയും മനസ്സില്‍ തെളിയുന്ന ചിത്രം. പല ഹോളിവൂഡ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. പുരാത നബാത്തിയന്‍ നഗരമായ പെട്ര ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ജോര്‍ദാനിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ചാവു കടലും തലസ്ഥാനമായ അമ്മാനിലും അടക്കം ഇവിടെ കാണാന്‍ ഒരുപാടുണ്ട്. മാര്‍ച് മുതല്‍ മേയ് വരേയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. സന്ദര്‍ശകര്‍ കുറവുള്ള സീസണ്‍ സെപതംബര്‍ മുതല്‍ ഫെബ്രുവരി വരെ. 
4,100 ഇന്ത്യന്‍ രൂപയോളമാണ് സിംഗിള്‍ എന്‍ട്രി വിസ ഫീസ്. ഒരു മാസം തങ്ങാം.

കെനിയ
ലോക പ്രശസ്ത മസായ് മാര സംരക്ഷിത വനം ഈ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്താണ്. ഇവുടത്തെ വന്യജീവി സങ്കേതവും വനത്തിലൂടെയുള്ള സഫാരികളുമാണ് ലോകമൊട്ടാകെയുള്ള സഞ്ചാരികളെ കെനിയയിലേക്ക് ആകര്‍ഷിക്കുന്നത്. തലസ്ഥാനമായ നെയ്‌റോബ് പ്രശസ്തമായ വന്യജീവി സങ്കേതം കൂടി ഉള്‍പ്പെടുന്ന ഒരു നഗരമാണ്. വംശനാശ ഭീഷണി നേരിടുന്ന പല മൃഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അംബോസെലി നാഷണല്‍ പാര്‍ക്ക്, കിളിമജ്ഞാരോ പര്‍വ്വത നിര എല്ലാം അത്യാകര്‍ഷകങ്ങളാണ്. വന്യജീവി സങ്കേതങ്ങളാണ് പ്രത്യേക ആകര്‍ഷണമെന്നതില്‍ വരണ്ട കാലാവസ്ഥയാണ് സന്ദര്‍ശനത്തിന് അനുയോജ്യം. ജൂണ്‍ അവസാനം തൊട്ട് ഒക്ടോബര്‍ വരെ മികച്ച സമയമാണ്. 
3,700 ഇന്ത്യന്‍ രൂപയോളമാണ് സിംഗിള്‍ എന്‍ട്രി വിസ ഫീസ്. മൂന്നു മാസം തങ്ങാം.

കംബോഡിയ
മനോഹര ക്ഷേത്രങ്ങളുടേയും പഗോഡകളുടേയും നാട്. അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ചയം അതി പ്രശസ്തം. അമ്പരപ്പിക്കുന്ന കാഴ്ച. കൂടാതെ ഉല്ലസിക്കാവുന്ന ബീച്ചുകളും ഭംഗിയേറിയ നദീതീരങ്ങളുടേയും നാടു കൂടിയാണ് കംബോഡിയ. തലസ്ഥാനം നോം പെന്‍. ഇവിടെയും പഗോഡകളും ക്ഷേത്രങ്ങലും എമ്പാടുമുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശിക്കാന്‍ മികച്ച സമയം. ജനത്തിരക്ക് ഒഴിവാക്കണമെങ്കില്‍ മേയ്-ഒക്ടോബര്‍ സീസണ്‍ തെരഞ്ഞെടുക്കാം.
വെറും 1,500 ഇന്ത്യന്‍ രൂപയോളമാണ് സിംഗിള്‍ എന്‍ട്രി വിസ ഫീസ്. ഒരു മാസം തങ്ങാം.

തായ്‌ലാന്‍ഡ്
ലോകത്തെ മികച്ച ബീച്ചുകളില്‍ ചിലത് തായ്‌ലാന്‍ഡിലാണ്. പട്ടായ, ഹുവ ഹിന്‍, ചിയാങ റായ്, ചിയാങ് മായ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ടൂറിസ്റ്റ് ആകര്‍ഷകങ്ങളാണ്. അമ്പരപ്പിക്കുന്ന ഗുഹങ്ങളും മലകളും ഇവിടെ ഉണ്ട്. ചെലവു കുറഞ്ഞ യാത്രകള്‍ക്ക് അനുയോജ്യം. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലം നല്ല സമയം. 
4,452 ഇന്ത്യന്‍ രൂപയ്ക്ക് 15 ദിവസത്തേക്കുള്ള വീസ ലഭിക്കും.

ശ്രീലങ്ക
നമ്മുടെ തൊട്ടയല്‍ രാജ്യമായി ശ്രീലങ്കയിലും ബീച്ചുകളാണ് കായലുകളുമാണ് പ്രധാനം. ഇന്ത്യന്‍ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന പലയിടങ്ങളും ഇവിടെ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അധികമൊന്നും അറിയപ്പെടാത്ത ഗാല്ലെ, കണ്ടി, ജാഫന, നുവാര എലിയ തുടങ്ങിയ പട്ടങ്ങള്‍ക്ക് അവയുടേതായ മനോഹാരിതയുണ്ട്. തലസ്ഥാനമായ കൊളംബൊ ഒരു തിരക്കേറിയ നഗരമാണ്. തെക്ക്, പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് യാത്രയ്ക്കു അനുയോജ്യമായ മികച്ച സമയം. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് കിഴക്കന്‍ തീരമേഖലയിലേക്കു യാത്രയ്ക്കു പറ്റിയ സമയം. ഭൂമധ്യരേഖയോട് അടുത്തു കിടക്കുന്ന രാജ്യമായതിനാല്‍ കാലാവസ്ഥ വര്‍ഷത്തിലുടനീളം ഏതാണ് ഒരു പോലെ തന്നെയാണ്.
വെറും 1,500 ഇന്ത്യന്‍ രൂപയോളമാണ് സിംഗിള്‍ എന്‍ട്രി വിസ ഫീസ്. ഒരു മാസം തങ്ങാം.

Latest News