രൂപയുടെ തകര്‍ച്ച കേരളത്തിന്റെ പ്രതികാരം

 നാള്‍ക്കുനാള്‍ രൂപ കൂപ്പു കുത്തുന്നത് കേരളത്തിന്റെ പ്രതികാരമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍.
ട്വിറ്ററിലാണ് അദ്ദേഹം മോഡി സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള വാദം ഉന്നയിച്ചിരിക്കുന്നത്. നൂറ്റാണ്ടിലെ മഹാപ്രളയം നേരിട്ട കേരളത്തിന് നിങ്ങള്‍ ഒന്നും തന്നില്ല. വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കുന്നുമില്ല. ഇപ്പോള്‍ ഞങ്ങള്‍ എന്തു ചെയ്യും. നാള്‍ക്കുനാള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന റിയാലുകളും ദിനാറുകളും ഞങ്ങള്‍ പണമാക്കും- എന്‍.എസ് മാധവന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2018/09/11/nsmadhavan.png
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുത്തനെ ഇടിയുകയാണ്.
പ്രളയക്കെടുതി നേരിടുന്നതിന് യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വിദേശ സര്‍ക്കാരുകളുടെ സഹായം സ്വീകരിക്കില്ലെന്ന മുന്‍ യു.പി.എ സര്‍ക്കാരിന്റെ നിലപാട് മാറ്റേണ്ട കാര്യമില്ലെന്നാണ് മോഡി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

 

Latest News