കേരളത്തില്‍ സ്വര്‍ണവില  ഗണ്യമായി കുറഞ്ഞു 

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. 80 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,920 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6,431 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മാര്‍ച്ച് 25ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,000 രൂപയായിരുന്നു. മാര്‍ച്ച് 21ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ വര്‍ദ്ധനവ് സംഭവിച്ചിരുന്നു. അന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായിരുന്നു.

Latest News